---
title: "മികച്ച ഗോൾകീപ്പറായി എസ്. ആരുഷി; ജില്ലാ വനിതാ ഫുട്‌ബോൾ ലീഗിൽ  തുടർച്ചയായ രണ്ടാം വർഷവും പുരസ്കാര തിളക്കം"
english_title: "District Women's Football League,Best Goalkeeper, S. Aarushi"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/367777/District Women's Football League,best-goalkeeper-s-aarushi"
published_at: "2026-06-23T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a1fd6f15ce_koyi1.jpg"
keywords: ["Latest News", "Payyoli", "Best Goalkeeper", "S. Aarushi", "District Women's Football League"]
---

# മികച്ച ഗോൾകീപ്പറായി എസ്. ആരുഷി; ജില്ലാ വനിതാ ഫുട്‌ബോൾ ലീഗിൽ  തുടർച്ചയായ രണ്ടാം വർഷവും പുരസ്കാര തിളക്കം

> **Lead Summary:** **പയ്യോളി: [**ജില്ലാ വനിതാ ഫുട്‌ബോൾ ലീഗ് മത്സരത്തിലെ മികച്ച ഗോൾകീപ്പറായി എസ്. ആരുഷിയെ തെരഞ്ഞെടുത്തു.

## Article Content

**പയ്യോളി: [**ജില്ലാ വനിതാ ഫുട്‌ബോൾ ലീഗ് മത്സരത്തിലെ മികച്ച ഗോൾകീപ്പറായി എസ്. ആരുഷിയെ തെരഞ്ഞെടുത്തു.

തുടർച്ചയായി രണ്ടാം തവണയാണ് ആരുഷി ഈ നേട്ടത്തിന് അർഹയാകുന്നത്. കോഴിക്കോട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ (കെ.ഡി.എഫ്.എ) സെക്രട്ടറി ജെ.ടി. സലിമിൽ നിന്ന് ആരുഷി പുരസ്കാരം ഏറ്റുവാങ്ങി.

വടകര സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ആരുഷി സംസ്ഥാന ഫുട്ബോൾ ടീം അംഗം കൂടിയാണ്.

കായിക മികവിൽ തിളങ്ങുന്ന ഒരു കുടുംബത്തിലാണ് ഈ മിടുക്കി വളരുന്നത്. ആരുഷിയുടെ ഇരട്ടസഹോദരി എസ്. ആരാധ്യയും മികച്ച ഫുട്ബോൾ താരവും സംസ്ഥാന ടീം അംഗവുമാണ്.

മൂത്ത സഹോദരി എസ്. ആൻസിയ സോഫ്റ്റ് ബേസ്ബോളിൽ അന്താരാഷ്ട്ര തലത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/367777/District Women's Football League,best-goalkeeper-s-aarushi)